ഇന്നത്തെ പുതിയ തലമുറയ്ക് അന്യമായ "വിജ്ഞാനം" ദുര്‍വ്യാഖ്യാനം ചെയ്തു പഠിപ്പിച്ചു കൊടുക്കുന്ന ഒരു വിഭാഗാണ് ഇന്നത്തെ ഭരണകൂട പ്രതിനിധികള്‍.സംസ്കാരം എന്ന പേരില്‍ രാജ്യത്തു അസ്വസ്ഥതയുടെ പലരൂപങ്ങളും നമ്മള്‍ ദര്‍ശിച്ചു കഴിഞ്ഞു. ലോകത്ത് തന്നെ നൃത്തവും , യോഗയും ഒക്കെഒരു തരം വിദ്വേഷ സംസ്കാരടിന്റെ ചട്ടുകങ്ങളാക്കി കയറ്റുമതി ചെയ്യുന്നു. ദേവദാസി ഭോഗ സംസ്കാരം, അതിനു ആള്‍ ദൈവങ്ങളുടെ അകമ്പടി. മതം ആചാരങ്ങളുടെ കച്ചവടവും, അതിനു കോര്‍പ്പറേറ്റുകളുടെ ആധിപത്യവും. ഭരണകൂടത്തെ വിഭാഗിയ യുദ്ധങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന കേവലം ചട്ടുകങ്ങള്‍ മാത്രമാക്കി. ആസിഫയെയും, ശുഭം ത്രിവേദിയും, ഹത്രാസിലെ പെണ്‍കുട്ടിയുമൊക്കെ ഹിന്ദുത്വ സംസ്കാരത്തിന്റെ ഇരകളാണ്. മനുഷ്യരെ മനുഷ്യരായി പോലും പരിഗണിക്കാത ബ്രാഹ്മണിക്കല്‍ സംസ്കാരം!