Skip to main content

ലൈഫ് ഈസ്‌ ബ്യുടിഫുല്‍

എന്നും വരയും കുറിയുമൊക്കെ ചാലിച്ച് എന്തെങ്കിലും ചെയ്യണമെന്നു കരുതിയിരുന്നെങ്കിലും അതൊന്നും ഈയുള്ളവന് നടന്നില്ല. പക്ഷെ എല്ലാം ബുധിരാക്ഷസനെന്നു വിശേഷിപ്പിക്കുന്ന idiot കമ്പ്യൂട്ടറില്‍ ഒതുങ്ങി .. സ്വന്തമെന്നു പറയാനാവില്ലെങ്കിലും ചില കോഡുകള്‍ മാത്രം എന്റെ വക..എന്നാലും ഞാനും ഈ പഹയന്റെ സഹായത്താല്‍ ബ്ലോഗിലിടം നേടി..! 
 ================================================================

ജീവിതം , അതിപ്പോഴും ഒരു ചോദ്യ ചിഹ്നമായി നില്‍ക്കുന്നു. കലാലയ ജീവിതത്തില്‍ എല്ലാം ഒരു തമാശയായും സ്വന്തമായി ബാധ്യതയില്ലതെയും അങ്ങനെ കടന്നു പോയി. ഇപ്പോള്‍ കാര്യങ്ങളുടെ സ്ഥിതി മാറി, അതോടെ എന്റെ ഗൌരവവും. പക്ഷെ എല്ലാം മനസ്സില്കാനും കേള്കാനും പറയാനും ഞാന്‍ തന്നെ ആയതു പോലെ. ആരും ആരെയും ഒന്നിനും സഹായികാണോ, ഒന്നും കേള്കാണോ തയ്യാറല്ല. പക്ഷെ ചില കഥകള്‍ എല്ലാര്ക്കും ഇഷ്ടമാണ്. അതില്‍ ഞാന്‍ പെടില്ലെല്ലോ..!
മനസ്സിന്റെ കോണില്‍ ഇങ്ങനെ ഉയരുന്ന ചിന്തകള്‍ ചിലപ്പോഴെങ്കിലും കവിതയായി ഭാവിചെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ എന്നെ പോലെ കലാ ബോധാമില്ലതവര്ക് അങ്ങിനെ പറ്റുമോ ? അത് കൊണ്ട് ഗദ്യ രൂപത്തില്‍ അങ്ങ് കാച്ചിയേക്കാമെന്നു വെച്ച്. പക്ഷെ അവിടെയുമുണ്ടോ ഈ കലാ ബോധം വിടുന്നു?
തത്കാലം എനിക്ക് എന്റെ ഭാരം ഇറക്കി വെക്കണം, അത്രേയുള്ളൂ.

കല്യാണം കഴിച്ചു എന്റെ ബാധ്യധകളും ഉത്തരവാടുത്വങ്ങളും അറിഞ്ഞു വീട്ടിലെ പ്രശ്നങ്ങളില്‍ നിന്നും മുക്തി നെടനമെന്നയിരുന്നു കല്യാണത്തിന്റെ ഒരു ഉദ്ദേശം. പക്ഷെ കാലത്തിന്റെ വിളയാട്ടത്തില്‍ എല്ലാം തകിടം മറിഞ്ഞു. ബാധ്യധയും കയ്പും ഏറി വന്നു. പക്ഷെ പിടിച്ചു നില്‍ക്കാന്‍ തീരുമാനിച്ചു, കൂടെ എന്റെ ഭാര്യയുമുന്ടെല്ലോ. ഞങ്ങള്‍ അങ്ങിനെ പുതിയ ജീവിതം തുടങ്ങി. alhamdhulilla കാര്യങ്ങള്‍ പച്ച പിടിച്ചു തുടങ്ങി. പക്ഷെ അപ്പോഴും ചില പ്രശ്നങ്ങള്‍ അലട്ടി കൊണ്ടിരുന്നു. മനസ്സിലാകത്ടഹും മനസ്സിലുല്ലതുമായ ചില ചോടിയങ്ങള്‍. ഇനി എങ്ങിനെയായിരിക്കും മുന്നോട്ടുള്ള ജീവിതം, കടങ്ങളും മാറും എങ്ങിനെ തീര്‍ത്തു പോകും, ജോലി മാറണം, സ്വന്തമായി ഒരു തുണ്ട് ഭൂമി, വീട് എന്നൊക്കെ ചിന്ത തുടങ്ങി.. ഇതൊക്കെ ഓരോ ചോദ്യങ്ങളുമായി.

ജീവിതത്തില്‍ ഒരിക്കലും വിചാരിക്കാതെ ആണ് വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നത്! അത് മുഴുവന്‍ കണക്കുകൂട്ടലുകളെയും തെറ്റിച്ചു. പിന്നീട് ഒരു പുകമാരയായിരുന്നു. കരയ്ക്കടുക്കാന്‍ സ്രെമിക്കവേ എന്തൊക്കെയോ നഷ്ടപെടുകയോ, അറിഞ്ഞു കൊണ്ട് വേണ്ടാന്ന് വെയ്ക്കുകയോ ചെയ്തിരിക്കുന്നു.  മാതപിതാകള്‍ എന്നും എങ്ങിനെയായിരിക്കനെമ്ന്നു ഇതൊരു മക്കള്‍ക്കും ആഗ്രഹാമുണ്ടാകുമെല്ലോ. പക്ഷെ ഒരുവന്റെ ആഗ്രഹങ്ങളെ മാറ്റി  നിര്‍ത്തിയാല്‍ ഒരു പക്ഷെ സങ്കടപ്പെടെണ്ടി വരില്ല.

പഴങ്കഥകളുടെ കെട്ടഴിച്ചു വെയ്ക്കുമ്പോള്‍ എത്ര മാത്രം സത്യാ സന്ധത എനിക്ക് പുലര്‍ത്താന്‍ കഴിയുമെന്ന് അറിയില്ല. പക്ഷെ സത്യത്തിന്റെ പക്ഷത് നിന്ന് കൊണ്ടായിരിക്കും മനസ്സ് സഞ്ചരികുന്നതും അത് കൊണ്ട് തന്നെ എഴുതുന്നതും. സാങ്കല്പികമായി എന്തെങ്കിലും കടന്നു കൂടാന്‍ ഒരു പക്ഷെ എന്നിലെ ഒളിഞ്ഞിരിക്കുന്ന കലാകാരന്മാര്‍ വല്ലതും കിണഞ്ഞു സ്രെമിക്കുമോ ആവോ? 
സാധാരണയായി എന്നില്‍ ഒളിച്ചിരിക്കുന കലാകാരന്മാര്‍ ഇടയ്ക്കു എഴുന്നേറ്റു മൂത്രം ഒഴിച്ച് കിടക്കാരാണ്  പതിവ്.

2 b contd..

Comments

  1. ഏഴുതി തുടങ്ങിയില്ലേ ഇനി ശരിയായിക്കോളും...

    ReplyDelete

Post a Comment

Popular posts from this blog

ഞാൻ തേടിയ ഒരു യഥാർത്ഥ ഹീറോയെ ഞാൻ കണ്ടെത്തുന്നു

പ്രവാചകൻ മുഹമ്മദ്(ﷺ)എന്നെ ഒരിക്കലും സ്വാധീനിച്ചിരുന്നില്ല.. എനിക്ക് നബിയോട് പ്രത്യേകിച്ച് ഒരു ഇഷ്ടവും ഉണ്ടായിരുന്നില്ല.. എനിക്ക് ചെയ്യാന്‍ മടി ഉള്ള കാര്യങ്ങള്‍ ചെയ്യാന്‍ മാത്രം പഠിപ്പിച്ചു തന്ന ഒരു ആത്മീയ നേതാവ്.. അതിലപ്പുറം നബി എനിക്കാരുമായിരുന്നില്ല.. പക്ഷെ അന്നും പലരും നബിയെ പ്രാണനെ പോലെ സ്നേഹിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.. പക്ഷെ എന്തിനു എന്ന ചോദ്യത്തിന് ആരും കൃത്യമായി ഒരു ഉത്തരം നല്‍കിയിരുന്നില്ല.. 'നമ്മുടെ നബിയല്ലേ, നമ്മള്‍ സ്നേഹിക്കണ്ടേ' എന്ന തികച്ചും യുക്തിരഹിതമായ ഒരു സ്നേഹം മാത്രം.. . ഞാനെന്ന ആ ഇരുപതുകാരന്‍ അന്ന് വീരനായകന്മാര്‍ക്ക് പിറകിലായിരുന്നു.. ഹീറോസിനെ മനസ്സില്‍ കൊണ്ട് നടക്കാനായിരുന്നു എനിക്കിഷ്ടം. ഭഗത് സിംഗ് മുതല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ വരെയുള്ളവരും ഷെര്‍ലക് ഹോംസ് മുതല്‍ മംഗലശ്ശേരി നീലകണ്ഠന്‍ വരെയുള്ളവരും അന്നെന്റെ ഹീറോസ് ആയിരുന്നു.. എന്നിട്ടും നബി എനിക്കൊരു ഹീറോ അല്ലായിരുന്നു. കുറെ ആചാരങ്ങള്‍ ചെയ്യാന്‍ പഠിപ്പിച്ച, എനിക്ക് മനപാഠം ആക്കാന്‍ ബുദ്ധിമുട്ടുള്ള മന്ത്രോച്ചാരണങ്ങളുടെ രചയിതാവ് മാത്രം.. പള്ളിയുടെ ഒരു മൂലയില്‍ തസ്ബീഹ് മാലയില്‍ മന്ത്രങ്ങള്‍...

വേഷങ്ങള്‍

ഒറ്റപ്പെടലാണോ അതോ വിരഹത്തിന്റെ വേദനായാണോ ഒരു ചെറിയ പനി വന്നപ്പോഴേക്കും പ്രവാസ ജീവിതത്തിലെ കുറെ വെളിപ്പെടുത്തലുകള്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ടത് പോലെ.. കാശുണ്ടാക്കാനാണോ അതോ ഒരു ഒളിചോടലാണോ പലരെയും പ്രവാസ ജീവിതത്തിലേക്ക് തള്ളി വ്ടുന്നത്... അറിയില്ല  പക്ഷെ ഉപര്പടനതിനും മുന്തിയ തൊഴിലുമോക്കെ ആയി പലരും അങ്ങിനെ രാജ്യം വിടുന്നുന്ടെന്കിലും പ്രയാസങ്ങളുടെ ഭാണ്ടമേറി പോകുന്നവര്കാന് പൊതുവില്‍ പ്രവാസത്ന്റെ കയ്പും നീറ്റലും ഏറെ അനുഭവ പെട്ടിട്ടുണ്ടാകുക.. ഇപ്പോള്‍  തോന്നാറുണ്ട് ആര്‍ക്കും വേണ്ടാതെ ഇങ്ങനെ കഴിയുന്നുവെന്ന്. ഇനി അഥവാ എനികങ്ങനെ വേണമെന്ന് തോന്നിയാലും സ്വീകരിക്കാന്‍ ആരും തയ്യാര്വുന്നില്ല.സ്വന്തമെന്നു പറയാനും ഒന്നുമില്ല, ആരുമില്ല. വിഷമവും പ്രയാസങ്ങളും ഉള്ളില്‍ ഒതുക്കുക അല്ലാതെ മറെന്തു വഴി ഈ പാവം പ്രവാസിക്ക്. ഒന്ന് വിളിച്ചാല്‍ കേള്‍ക്കാനോ..അരികില്‍ വരുമെന്ന് പറയാനോ ആര്‍ക്കും ഇഷ്ടമില്ല. എവിടെ കൊണ്ട് കടിഞ്ഞാണിടണം,എന്തിനു, ഇത്യാദി ചോടിയങ്ങള്‍ക്കും ഇപ്പ്ല്‍ പ്രസക്തിയില്ല. ജീവിതമാകുമ്പോള്‍ ഉലയാന്‍ സാധ്യധയുന്ടെന്നാല്‍ കടിഞാട്ടു വേണം മുന്നോട്ടു പോകാനെന്നു പഴമക്കാര്‍ പറയുന്നുണ്ട്. ചില വേഷങ്ങള്‍ക്ക...