Skip to main content

പ്രാന്ജിയേട്ടന്‍ (പ്രാഞ്ചി 1)

പ്രവാസ ജീവിതത്തിലെ ചെറിയ ഇടവേളയില്‍ അവന്‍ തലസ്ഥാനത്തേക്ക് വരുന്നു.... സകുടുംബം ! ഈ സന്തോഷ വാര്‍ത്ത അറിയിച്ചു കൊണ്ട് അതികായനായ ആ മനുഷ്യന്‍ എന്നെ ഫോണ്‍ ചെയ്തു പറഞ്ഞു..എനിക്കും ആകാംഷയായി...പണ്ട് കോളേജില്‍ പഠിക്കുന്ന കാലത്ത് നിരപരാധിയായും ടീം മാനേജെരായും മാമനായും ഒക്കെ വിലസിയ അവനെ കാണാന്‍ തിടുക്കമായി..ആദ്യം ഫോണ്‍ ചെയ്ത പുള്ളിക്കാരന്‍ തന്നെ പ്രാഞ്ചിയേട്ടനെയും കുടുംബത്തെയും വീട്ടിലെത്തിച്ചു. ഒരു ചായ കൊടുത്തു 'പുള്ളി'യെ ഒഴിവാകമെന്നാണ് പ്രാഞ്ചിയും പറഞ്ഞിരുന്നത് :). പതിവ് പോലെ ഭാര്യ സ്വാദിഷ്ടമായ ചിക്കന്‍ കറി വെച്ചിരുന്നു..മണം കിട്ടിയത് കൊണ്ടാകാം പുള്ളി പോകാഞ്ഞത്. ഒടുവില്‍ നമ്മുടെ പ്രാഞ്ചി തീരുമാനം അറിയിച്ചു. ഇന്ന് എല്ലാരും കൂടി സന്തോഷത്തോടെ ഇവിടുന്നു തന്നെ കഴിക്കാമെന്ന്.പുള്ളിക്കാരന്‍ പിന്നെ പൊട്ടിച്ചു കൊണ്ടേയിരുന്നു..കഥകള്‍..മസാല ഉള്ളതും ചേര്‍ത്തതും ഇല്ലാത്തതും..ഒക്കെ കേട്ട് കുടു കുടെ ചിരിച്ചു ഒരു വിധം പുള്ളിക്കാരനെ പറഞ്ഞു വിട്ടു..നമ്മളും പ്രാഞ്ചിയും കൂടി അങ്ങിനെ ഇരിക്കുമ്പോള്‍ അധ ഒരു കാള്‍ വരുന്നു..എന്റെ മൊബൈലിലേക്ക്..അവള്‍ക്കു എന്നോട് പറയാന്‍ ഒന്നും ഉണ്ടായിരുന്നില്ല.. പക്ഷെ പ്രാഞ്ചി ക്ക് സുഖമാണോയെന്നാണ് അന്വേഷണം..! സത്യത്തില്‍ പ്രാഞ്ചി വന്നത് "saint" നെ കാണാനാണ് പോലും..ജനനി!ഇനി കഥാകൃത്തിന്റെ സംശയം: ഈ കഥയിലെ നായികെയെ എങ്ങിനെ മനസ്സിലാക്കും..?[തുടരും]

Comments