Skip to main content

മഠം പ്രാഞ്ചി (പ്രാഞ്ചി 3)

അവന്‍ കയറി വന്നത് തന്നെ പതിവിലും സന്തോഷത്തിലാണ്. ഒരു പക്ഷെ അവള്‍ ഇത്തവണ അവനെ നേരിട്ട് വിളിച്ചിട്ടുണ്ടാവും. എന്തായാലും പ്രാഞ്ചിയോടു തന്നെ ചോദിച്ചു കളയാം. ക്ഷീണമുണ്ടാകും അല്ലെ, ചായ എടുക്കാം. ആയിക്കൊട്ടെയെന്നു അവനും. ഇന്ന് നമ്മുടെ "ലവന്‍" വരുമത്രേ. ശൂ.. ഇവന്‍ എന്താണ് കാര്യത്തില്‍ നിന്നും ഒഴിഞ്ഞു മാറുന്നത്. ഞാന്‍ സംശയങ്ങള്‍ നെയ്തെടുക്കാന്‍ തുടങ്ങി. അഥവാ ഇനി വല്ലതും ഒളിപ്പിക്കാന്‍ ശ്രേമിക്കുവാണോ. ഏയ്‌ അങ്ങിനെ വഴിയില്ല, നമ്മള്‍ എത്ര വര്‍ഷമായി അറിയുന്നവരാണ്. മതി പ്രാഞ്ചി, നീ വെറുതെ സമാധാനം കളയാതെ ഇന്നത്തെ കാര്യങ്ങള്‍ പറയ്‌. അതും കൂടി കേട്ടപ്പോള്‍ അവന്‍ ആഹ്ലാദം കൊണ്ട് മോനെ എടുത്തു പൊക്കി, എന്നിട്ട് ഉറക്കെ ചിരിച്ചു. വട്ടായോ?
അവന്‍ വര്‍ണ്ണിക്കാന്‍ തുടങ്ങി. "ഞാന്‍ നോക്കി നില്‍ക്കെ ബാകി ഉള്ളവരെ ഒക്കെ കണ്ണ് കൊണ്ട്  തള്ളി മാറ്റി എന്റെയടുക്കല്‍ വന്നു നിന്ന്. ഞാന്‍ ആദ്യത്തില്‍ പകചെന്കിലും പിന്നെ മെല്ലെ പുഞ്ചിരിച്ചു. വീണു.. അതില്‍ വീണിരിക്കുന്നു. പിന്നെ മെല്ലെ  കൈ ഉയര്‍ത്തി..ചിരിച്ചു കൊണ്ട്.." എനിക്ക് ദേഷ്യം വരാന്‍ തുടങ്ങി. നീ ചുമ്മാ ആളെ വട്ടാക്കാതെ ചുരുക്കി പറയെടാ.  അവന്റെ ഭാര്യേ ഒന്ന് നോക്കി, അവള്‍ എന്തോ പരിഭവത്തിലാണ്. ഇനി കൂടുതല്‍ ചോദിച്ചാല്‍ പണിയാകുമോ. എന്തായാലും ഒന്ന് മനസ്സിലായി, അവള്‍ നേരില്‍ വന്നിരിക്കുന്നു. അതിന്റെ ഏനക്കെടാണ് അവന്റെ ഭാരയുടെ മുഖത്ത്  കാണുന്നത്. തത്കാലം ചോദ്യങ്ങള്‍ നിര്‍ത്താം. എന്നാല്‍ നമുക്ക്  കുളിയൊക്കെ കഴിഞ്ഞു ഭക്ഷണമാക്കിയാലോ? എല്ലാരും ഓക്കേ.അപ്പോഴേക്കും ലവന്‍  എത്തി! ഞാന്‍ അവനോടു കാര്യം മെല്ലെ അവതരിപ്പിച്ചു. പിന്നെ അവന്‍ വിളിച്ചു കൂവാന്‍ തുടങ്ങി " എന്നാല്‍ ഇന്ന് പ്രാഞ്ചി വക ചെലവ്, നമുക്ക് പുറത്തു പോകാം". ഓഹോ ഇവന്‍ കുടുംബ കലഹം ഉണ്ടാക്കും. മനസ്സില്‍ വന്നെങ്കിലും പുറത്തു പറഞ്ഞില്ല. കാരണം ഇപ്പോള്‍ പ്രാഞ്ചിയുടെ  ഭാര്യ സന്തോഷത്തിലാണ്.! അപ്പോള്‍ വീണ്ടും ഫോണ്‍, എനിക്ക് തന്നെ. ഞാന്‍ ഹലോ പറഞ്ഞു, തലക്കല്‍ പതിഞ്ഞ സ്വരത്തില്‍ "ഇത് ഞാനാണ്, പ്രാഞ്ചി ഉണ്ടോ..?" ഞാന്‍ രണ്ടും കല്‍പ്പിച്ചു അങ്ങോട്ട്‌ ചോദിച്ചു " നിങ്ങള്‍ ഇന്ന് കണ്ടതല്ലേ , ഇനിയും എന്താണ്.." അവള്‍ ഒരു ഞെട്ടലോടെ "ഇന്നോ, യെപ്പോ?" അപ്പോള്‍ പിന്നെ ഇവന്‍ വര്‍ണ്ണിക്കാന്‍ ശ്രേമിച്ചത് ആരെയാണ്? ഫോണ്‍ പ്രാഞ്ചി ക്ക് തന്നെ കൊടുത്തു. വീണ്ടും ചിരിയും തമാശയുമൊക്കെ ആയി അവന്‍ അതുമായി റൂമിലേക്ക്‌ നടന്നു. "ലവന്‍" അക്ഷമനായി അങ്ങോട്ടും ഇങ്ങോട്ടും നടക്കാന്‍ തുടങ്ങി. കാര്യം മനസ്സിലായി, എന്നാല്‍ നമുക്ക് പുറപ്പെടാം.ഞാന്‍ വണ്ടിയില്‍ വെച്ച് പ്രാഞ്ഞിയോടു എന്റെ സംശയം തുറന്നു ചോദിച്ചു. മറുപടി ഒരു നീണ്ട ചിരിയായിരുന്നു. എടാ ഉവ്വേ ഞാന്‍ മഠത്തിലെ കാര്യങ്ങള്‍ പറയുകയായിരുന്നു. അപ്പോള്‍ പിന്നെ എന്തിനായിരുന്നു നിന്റെ ഭാര്യ ദേഷ്യപെട്ടിരുന്നത്? ഹ..ഹ.. അത് ഞാന്‍ "താരം" ആയതിന്റെ അസൂയ. സത്യം അത്രേയുള്ളൂ... പിന്നല്ലാതെ. "ലവനും" ചിരിച്ചു. സംഭവം കത്തി, വര്‍ണ്ണിക്കാന്‍ മാത്രം ഉണ്ടായിരുന്നുവത്രെ ആ "മാഡ"ത്തെ..!നമ്മള്‍ അങ്ങിനെ ഹോട്ടലില്‍ എത്തി. ഭക്ഷണത്തിന് ഓര്‍ഡര്‍ കൊടുത്തു. എല്ലാരും ഒന്ന് തീരുമാനിച്ചു. ഇതാണ് എന്റെ ഫോണില്‍ പ്രാഞ്ചി യെ വിളിക്കുന്ന പെണ്‍കുട്ടി? അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു, നാളെ അവള്‍ ഇങ്ങോട്ട് വരുമെന്ന് അറിയിച്ചിരിക്കുന്നു. ഹാവൂ സമാധാനമായി.[തുടരും..]

Comments

Popular posts from this blog

ഞാൻ തേടിയ ഒരു യഥാർത്ഥ ഹീറോയെ ഞാൻ കണ്ടെത്തുന്നു

പ്രവാചകൻ മുഹമ്മദ്(ﷺ)എന്നെ ഒരിക്കലും സ്വാധീനിച്ചിരുന്നില്ല.. എനിക്ക് നബിയോട് പ്രത്യേകിച്ച് ഒരു ഇഷ്ടവും ഉണ്ടായിരുന്നില്ല.. എനിക്ക് ചെയ്യാന്‍ മടി ഉള്ള കാര്യങ്ങള്‍ ചെയ്യാന്‍ മാത്രം പഠിപ്പിച്ചു തന്ന ഒരു ആത്മീയ നേതാവ്.. അതിലപ്പുറം നബി എനിക്കാരുമായിരുന്നില്ല.. പക്ഷെ അന്നും പലരും നബിയെ പ്രാണനെ പോലെ സ്നേഹിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.. പക്ഷെ എന്തിനു എന്ന ചോദ്യത്തിന് ആരും കൃത്യമായി ഒരു ഉത്തരം നല്‍കിയിരുന്നില്ല.. 'നമ്മുടെ നബിയല്ലേ, നമ്മള്‍ സ്നേഹിക്കണ്ടേ' എന്ന തികച്ചും യുക്തിരഹിതമായ ഒരു സ്നേഹം മാത്രം.. . ഞാനെന്ന ആ ഇരുപതുകാരന്‍ അന്ന് വീരനായകന്മാര്‍ക്ക് പിറകിലായിരുന്നു.. ഹീറോസിനെ മനസ്സില്‍ കൊണ്ട് നടക്കാനായിരുന്നു എനിക്കിഷ്ടം. ഭഗത് സിംഗ് മുതല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ വരെയുള്ളവരും ഷെര്‍ലക് ഹോംസ് മുതല്‍ മംഗലശ്ശേരി നീലകണ്ഠന്‍ വരെയുള്ളവരും അന്നെന്റെ ഹീറോസ് ആയിരുന്നു.. എന്നിട്ടും നബി എനിക്കൊരു ഹീറോ അല്ലായിരുന്നു. കുറെ ആചാരങ്ങള്‍ ചെയ്യാന്‍ പഠിപ്പിച്ച, എനിക്ക് മനപാഠം ആക്കാന്‍ ബുദ്ധിമുട്ടുള്ള മന്ത്രോച്ചാരണങ്ങളുടെ രചയിതാവ് മാത്രം.. പള്ളിയുടെ ഒരു മൂലയില്‍ തസ്ബീഹ് മാലയില്‍ മന്ത്രങ്ങള്‍...

ലൈഫ് ഈസ്‌ ബ്യുടിഫുല്‍

എന്നും വരയും കുറിയുമൊക്കെ ചാലിച്ച് എന്തെങ്കിലും ചെയ്യണമെന്നു കരുതിയിരുന്നെങ്കിലും അതൊന്നും ഈയുള്ളവന് നടന്നില്ല. പക്ഷെ എല്ലാം ബുധിരാക്ഷസനെന്നു വിശേഷിപ്പിക്കുന്ന idiot കമ്പ്യൂട്ടറില്‍ ഒതുങ്ങി .. സ്വന്തമെന്നു പറയാനാവില്ലെങ്കിലും ചില കോഡുകള്‍ മാത്രം എന്റെ വക..എന്നാലും ഞാനും ഈ പഹയന്റെ സഹായത്താല്‍ ബ്ലോഗിലിടം നേടി..!   ================================================================ ജീവിതം , അതിപ്പോഴും ഒരു ചോദ്യ ചിഹ്നമായി നില്‍ക്കുന്നു. കലാലയ ജീവിതത്തില്‍ എല്ലാം ഒരു തമാശയായും സ്വന്തമായി ബാധ്യതയില്ലതെയും അങ്ങനെ കടന്നു പോയി. ഇപ്പോള്‍ കാര്യങ്ങളുടെ സ്ഥിതി മാറി, അതോടെ എന്റെ ഗൌരവവും. പക്ഷെ എല്ലാം മനസ്സില്കാനും കേള്കാനും പറയാനും ഞാന്‍ തന്നെ ആയതു പോലെ. ആരും ആരെയും ഒന്നിനും സഹായികാണോ, ഒന്നും കേള്കാണോ തയ്യാറല്ല. പക്ഷെ ചില കഥകള്‍ എല്ലാര്ക്കും ഇഷ്ടമാണ്. അതില്‍ ഞാന്‍ പെടില്ലെല്ലോ..! മനസ്സിന്റെ കോണില്‍ ഇങ്ങനെ ഉയരുന്ന ചിന്തകള്‍ ചിലപ്പോഴെങ്കിലും കവിതയായി ഭാവിചെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ എന്നെ പോലെ കലാ ബോധാമില്ലതവര്ക് അങ്ങിനെ പറ്റുമോ ? അത് കൊണ്ട് ഗദ്യ രൂപത്തില്‍ അങ്ങ് കാച്ചിയേക്കാമെന്നു വെ...

വേഷങ്ങള്‍

ഒറ്റപ്പെടലാണോ അതോ വിരഹത്തിന്റെ വേദനായാണോ ഒരു ചെറിയ പനി വന്നപ്പോഴേക്കും പ്രവാസ ജീവിതത്തിലെ കുറെ വെളിപ്പെടുത്തലുകള്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ടത് പോലെ.. കാശുണ്ടാക്കാനാണോ അതോ ഒരു ഒളിചോടലാണോ പലരെയും പ്രവാസ ജീവിതത്തിലേക്ക് തള്ളി വ്ടുന്നത്... അറിയില്ല  പക്ഷെ ഉപര്പടനതിനും മുന്തിയ തൊഴിലുമോക്കെ ആയി പലരും അങ്ങിനെ രാജ്യം വിടുന്നുന്ടെന്കിലും പ്രയാസങ്ങളുടെ ഭാണ്ടമേറി പോകുന്നവര്കാന് പൊതുവില്‍ പ്രവാസത്ന്റെ കയ്പും നീറ്റലും ഏറെ അനുഭവ പെട്ടിട്ടുണ്ടാകുക.. ഇപ്പോള്‍  തോന്നാറുണ്ട് ആര്‍ക്കും വേണ്ടാതെ ഇങ്ങനെ കഴിയുന്നുവെന്ന്. ഇനി അഥവാ എനികങ്ങനെ വേണമെന്ന് തോന്നിയാലും സ്വീകരിക്കാന്‍ ആരും തയ്യാര്വുന്നില്ല.സ്വന്തമെന്നു പറയാനും ഒന്നുമില്ല, ആരുമില്ല. വിഷമവും പ്രയാസങ്ങളും ഉള്ളില്‍ ഒതുക്കുക അല്ലാതെ മറെന്തു വഴി ഈ പാവം പ്രവാസിക്ക്. ഒന്ന് വിളിച്ചാല്‍ കേള്‍ക്കാനോ..അരികില്‍ വരുമെന്ന് പറയാനോ ആര്‍ക്കും ഇഷ്ടമില്ല. എവിടെ കൊണ്ട് കടിഞ്ഞാണിടണം,എന്തിനു, ഇത്യാദി ചോടിയങ്ങള്‍ക്കും ഇപ്പ്ല്‍ പ്രസക്തിയില്ല. ജീവിതമാകുമ്പോള്‍ ഉലയാന്‍ സാധ്യധയുന്ടെന്നാല്‍ കടിഞാട്ടു വേണം മുന്നോട്ടു പോകാനെന്നു പഴമക്കാര്‍ പറയുന്നുണ്ട്. ചില വേഷങ്ങള്‍ക്ക...