വൈകുന്നേരം സ്കൂള്‍ വിട്ടു. രാജുവങ്കിള്‍ വരാന്‍ വൈകും, എന്നാല്‍ പിന്നെ ബദാം ഉപയോഗിച്ച് ചെരുപ്പ് ക്രിക്കറ്റ് കളിക്കാമെന്ന് തീരുമാനമായി. പ്ലേ ഗ്രൗണ്ടില്‍ വോളി ബോള്‍ കോര്ടിലെ ഒരു തൂണ് നമ്മള്‍ കയ്യടക്കി. സുബിന്‍..റോബി..എല്‍വിസ്..അജയ്... ഇവരൊക്കെ എന്നോടൊപ്പമുണ്ടായിരുന്നു എന്നാണ് ഓര്മ. കൂട്ടത്തില്‍ ചില കൂട്ടുകാരുടെ അനിയന്മാരും. കളി മുന്നോട്ടു പോയി.. ഇടയ്ക്കു എന്തോ കഷപിശയായി... എക്സാം എഴുതാന്‍ ഉപയോഗിക്കുന്ന ബൈന്‍ഡ് ആണ് നമ്മുടെ ക്രിക്കറ്റ് ബാറ്റ്. അത് വെച്ച് ഒരു അടി കൊടുത്തു കൂട്ടത്തിലെ ഒരനിയന്‍ ചെക്കന്. സംഭവം അല്പം ഗൌരവമുള്ളതായി. ടീച്ചര്‍ വിളിപ്പിചിരിക്കുന്നു. ഞാന്‍ ശെരിക്കും പേടിച്ചു വിറക്കുന്നുണ്ടായിരുന്നു. പക്ഷെ ആരായിരിക്കും അത് ഉടനെ അവിടെ എത്തിച്ചത്..? എന്തായാലും പേടിച്ചു പേടിച്ചു ടീച്ചറിന്റെ മുന്‍പില്‍ ഹാജരായി. കണ്ണാടി വെച്ച അവള്‍ എന്നെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു. അവളുടെ അനിയനെയാണോ ഞാന്‍ അടിച്ചത്, അല്ല അവളുടെ കൂട്ടുകാരിയുടെ അനിയനെ. അവര്‍ അപ്പുറത്ത് മാറി നിന്ന് അതിനെക്കാള്‍ രൂക്ഷമായി തുറിച്ചു നോക്കുന്നു.. അവള്‍ക്കു ഉണ്ടാക്കണ്ണായിരുന്നു.
എനിക്ക് നല്ല ഒരു നുള്ള് കിട്ടി.. ഏതാണ്ട് വേദന മനസ്സില്‍ വല്ലാണ്ട് ആണ്ട് പോയി.. ഈ പെണ്ണുങ്ങള്‍ എല്ലാരും എന്നെ അറവുശാലയിലെ കാലിയെ പോലെ നോക്കുന്നു. എന്തോ പിറു പിറുത്തു ഞാന്‍ ഗെയ്റ്റ് കടന്നു.. അതാ അവിടെ രാജുവങ്കിള്‍.. പക്ഷെ ആശ്വാസ വാക്കിന് പകരം എനിക്ക് അവിടുന്നും കളിയാക്കലിന്റെ ശബ്ദമായിരുന്നു കേള്‍ക്കേണ്ടി വന്നത്. "ക്രിക്കറ്റ്" അതൊരല്പ കാലത്തെക്കെങ്കിലും അങ്ങിനെ ഇരട്ട പേരായി നിന്നു. കണ്ണാടി ഇട്ടവളോടും കൂടെ ഉണ്ടായിരുന്നവളോടും ഒരു വല്ലാത്ത ദേഷ്യം ഉടലെടുത്തു. പിന്നീട് അവരെ കാണുമ്പോള്‍ ചിരിക്കാനും അല്പം മടിയായിരുന്നു.
വര്‍ഷങ്ങള്‍ കടന്നു പോയി, വീഗാലണ്ടില്‍ കൂട്ടുകാരുമൊത് റൈഡുകള്‍ തേടി നടക്കവേ, അതാ അവിടെ അവള്‍... എന്നെ അടിപ്പികാന്‍ കൂട്ട് നിന്നവളല്ല.. ഇവളുടെ അനിയനെ ആയിരുന്നു ഞാന്‍ അന്ന് അടിച്ചത്. അവള്‍ പുഞ്ചിരിച്ചു.. ഞാന്‍ അടുത്തേക്ക് പോയി, എനിക്ക് കൂടുതലൊന്നും പറയാന്‍ സാധിച്ചില്ല.. അന്ന് ചെയ്തത് തെറ്റായിരുന്നു എന്നാ ചിന്ത എന്നെ അലട്ടുന്നുണ്ടായിരുന്നു. ഒരു ശേരിയെന്നാല്‍ പോകട്ടെ കാച്ചി പെട്ടന്ന് ഞാന്‍ തടി തപ്പി.
പിന്നീടും കുറെ വര്‍ഷങ്ങള്‍ കടന്നു പോയി. ഓര്‍കുട്ട് വന്നു.. അതില്‍ പഴയ കൂട്ടുകാരെ തേടി എല്ലാരേയും ഒരുമിച്ചു കൂട്ടുക എന്ന ചുമതല എറ്റെടുത്തു. ഒരു നാള്‍ "കണ്ണാടി"യെ കിട്ടിയെന്ന സന്തോഷ വാര്‍ത്ത സ്ക്രാപ് ബുക്കില്‍ വന്നു. ഇത്തവണ അവളോട് എന്തോ എനിക്ക് ദേഷ്യം തോന്നിയില്ല. ഒരു പക്ഷെ അവളിലെ നമയായിരിക്കും തെറ്റ് കണ്ട ഉടനെ ടീച്ചറോട് അറിയിക്കാന്‍ പ്രേരിപ്പിച്ചത്. അവളെ തിരിച്ചറിയാന്‍ പറ്റുന്നില്ല. എന്നാലും സൌഹ്രദം വേലി കെട്ടിയില്ല. പിന്നീട് ഫേസ് ബുക്ക് എത്തിയപ്പോഴും ഇവരെല്ലാവരും വീണ്ടും ഒത്തു കൂടി. പഴയ വേദനകള്‍ക്ക് സ്ഥാനം നല്‍കാതെ നല്ല ഓര്‍മ്മകള്‍ മാത്രം അയവിറക്കുന ഓര്‍മക്കൂടുമായി..

Comments
Post a Comment