വെക്കേഷന്‍ മൂഡിലാണ് എല്ലാവരും. ഒരേ റൂട്ടിലായത് കൊണ്ട് ട്രെയിനില്‍ കുറെ നേരം കതിയടിചിരിക്കാം, നേരം പോകുന്നതറിയില്ലെല്ലോ.
അങ്ങിനെ ഞങ്ങള്‍ പരശുറാം എക്സ്പ്രസ്സില്‍ കോഴിക്കോട് നിന്നും യാത്ര തിരിച്ചു. കൂടെ ജുനിയറായ ഒരു കുട്ടിയുമുണ്ടായിരുന്നു. ചിലര്‍ വായനയില്‍ മുഴുകി, അത് കണ്ടപ്പോള്‍ ചില നേരെത്തെക്കെന്കിലും എനിക്ക്
അസൂയ തോന്നി. അത് ഒരു തരം ജാഡയാണെന്നും ഞാന്‍ ധരിച്ചു വശായി!
എന്തായാലും എഞ്ചിനീയറിംഗ് പഠനം പഠനത്തെക്കാളും ഇത് പോലെയുള്ള യാത്രകളും അനുഭവങ്ങളും കൊണ്ട് നിറഞ്ഞു നിന്നിരുന്നു.
ഇവിടെ പഠനത്തിന് രണ്ടാം സ്ഥാനമേ ഉണ്ടായിരുന്നുള്ളൂ. അല്ലെങ്കിലും പഠനം എന്നത് സ്രോതസ്സില്‍ ബന്ധിച്ചതിനു അഥവാ കണക്ഷന് ശേഷം കിട്ടുനതാകുന്നു.
ഈ സ്രോതസ്സ് ചിലപ്പോള്‍ പുസ്തകമാകം, അധ്യാപകനാകാം, സ്വന്തം അനുഭവും ആന്തരിക ജ്ഞാനവുമാകാം. എന്ന് വെച്ചാല്‍ പഠനത്തിന്
നല്ല ലക്ഷ്യമുണ്ടാകണം, താത്പര്യമുണ്ടാകണം വിരസത പാടില്ല അങ്ങിനെ കുറെ ഗുണങ്ങളും വേണം. വിഷയം അതല്ല.
ചായ ഒരു വീക്നെസ്സാണ്, അത് കൊണ്ട് തന്നെ കീശയില്‍ നിന്നും കാഷിറങ്ങുന്നതും അതിനു തന്നെ. പ്രായത്തിന്റെ അഹന്തയ്ക്ക് എല്ലാര്ക്കും സ്പോന്‍സ്ര്‍ ചെയ്യാനും മടികാണിക്കാറില്ല.
ഷോര്‍ണൂര് ആണ് ഭക്ഷണത്തിന്റെ കേന്ദ്രം പലപ്പോഴും. കത്തിയടിയില്‍ കുശുമ്പും, പുതിയ ആശയങ്ങളും, കിന്നാരങ്ങളും, പൈങ്കിളിയും ഒക്കെ ചേരും.
ഒന്നും അങ്ങോട്ട് ഒഴിവാക്കാന്‍ പറ്റില്ലെല്ലോ, എഞ്ചിനീയര്‍മാരല്ലോ നമ്മള്‍.
പരദൂഷണത്തിന് നമ്മള്‍ PD അഥവാ പെഴ്സനാളിറ്റി ഡെവലപ്പ്മെന്റ് എന്നൊക്കെ ഓമന പെരിട്ടും വിളിക്കാറുണ്ട്. അങ്ങിനെ എഞ്ചിനും ബോഗികളും നീങ്ങി,
നമ്മളുടെ സൊറ പറച്ചിലും അതിലും വേഗം നീങ്ങി കൊണ്ടിരുന്നു. തൃശ്ശൂര്‍ എത്തിയപ്പോള്‍ കൂട്ടുകാരിക്ക്
ഒന്ന് ഫോണ്‍ ചെയ്യണമെന്നു തോന്നി. മൊബൈലുകള്‍ വാഴാന്‍ തുടങ്ങിയിട്ടുണ്ടായിരുന്നെയുള്ളൂ, നമ്മുടെ കൂട്ടത്തില്‍ തന്നെ എല്ലാരും അത് ശീലമാക്കിയിട്ടില്ലയിരുന്നു.
എന്തായാലും അല്‍പ നേരം ട്രെയിന സ്റ്റേഷനില്‍ നിര്തിയിടുമെന്ന വിശ്വാസത്തില്‍ അവര്‍ പ്ലാറ്റ്ഫോമിലേക്ക് നടന്നു. ആണ്കുട്ടികളായാല്‍ അല്പം ജാടയോക്കെ
കാട്ടി വായ് നോക്കി നില്കലാണെന്നു പണ്ടാരോ പറഞ്ഞതനുസരിച്ച് നമ്മള്‍ അതില്‍ ശ്രെദ്ധിച്ചു.
പച്ചക്കൊടി കാട്ടി, ട്രെയിന ചൂളം അടിച്ചു നീങ്ങുന്നു, ഒരു നിമിഷം പകച്ചെങ്കിലും ട്രെയിനില്‍ നിന്നും ഇറങ്ങി അവര്‍ നിന്നിരുന്ന ടെലിഫോണ്‍ ബൂത്തിലേക്ക് ഓടിയെത്തി,
പക്ഷെ... അവര്‍ അവിടെയില്ല! ഇനി അവര്‍ ട്രെയിനില്‍ തിരിച്ചു കേറിയിട്ടുണ്ടാകുമോ.
തിരികെ ഓടിയെതി നീങ്ങി കൊണ്ടിരുന്ന ട്രെയിനില്‍ ചാടി കയറി. എന്നിട്ട് നിശ്വാസം വിടും മുന്‍പ് പ്ലാട്ഫോമില്‍ അവരെ കണ്ട് ഞെട്ടി.
രണ്ടു പേരും ഏതാണ്ട് സ്തബ്ധരായി നില്‍ക്കുന്നു. ഒന്നും ചെയ്യാന്‍ പറ്റാത്തത് പോലെ പരസ്പരം ഒന്ന് നോക്കി.
എന്നാലും രണ്ടും കല്പിച്ചു ചങ്ങല വലിക്കനായി കാബിനിലേക്ക് കയറി. ഏതാണ്ട് അന്യഗ്രഹ ജീവിയെ നോക്കുമ്പോലെ യാത്രക്കാര്‍ നമ്മളെ നോക്കുന്നത്
പില്‍ക്കാലത്ത് സൌമ്യ സംഭവും മറ്റും അതെ കഥ തന്നെ കേള്‍പ്പിച്ചു തരുമായിരുന്നു.
അവര്‍ അതിനു സമ്മതിചില്ലെന്നു മാത്രമല്ല, കൈ പിടിച്ചു മാറ്റാനും ശ്രെമിച്ചു, ഞങ്ങള്‍ മാറി നിന്ന് പിറു പിറുത്തു.., എന്ത് ചെയ്യും? ട്രെയിന്‍ അടുത്ത സ്റ്റേഷന്‍ എത്തുമ്പോള്‍ ഇറങ്ങാമെന്നു ധാരണയായി, പക്ഷെ നിര്‍ത്തിയില്ല,
ബാഗ് ജൂനിയര്‍ ആയ കുട്ടിയെ എല്പ്പിച്ച്ട്ടു നിര്‍ത്താതെ ഓടിയിരുന്ന ട്രെയിനില്‍ നിന്നും ചാടിയിറങ്ങി.
സ്റ്റേഷന്‍ മാസ്റെരുടെ റൂമിലെക്കോടി, കിതച്ചു കൊണ്ട് കാര്യം പറഞ്ഞു. ഉടനെ തന്നെ അദ്ദേഹം തൃശൂര്‍ സ്റെഷനിലേക്ക് മെസ്സേജ് അറിയിച്ചു. ഹാവൂ, സമാധാനമായി.
ഇനി എങ്ങിനെ അവിടെ എത്തും? ഓട്ടോ വിളിച്ചു അര മണിക്കൂറിനുള്ളില്‍ അവരുടെ അടുത്തെത്തി. അവര്കായിരുന്നോ അതോ ഞങ്ങള്‍ക്കായിരുന്നോ ആശ്വ്വസമായതെന്നു ഇപ്പോഴും അറിയില്ല.
കൂടുതല്‍ സന്തോഷം പകരാനായി അടുത്തുള്ള വെജ് ഹോട്ടലില്‍ നിന്നും ചായയും മസാല ദോശയും തട്ടി. ഇനി അടുത്ത ട്രെയിനിനു പോകണം,
കൂടെയുണ്ടായിരുന്ന ചങ്ങാതി ബസ്സില്‍ തന്നെ വീട്ടിലേക്കു പോയി, ഞങ്ങള്‍ പിന്നെയും യാത്ര തുടര്‍ന്ന്, അതിനു ഒരു അവര്‍ണ്ണനീയ സന്തോഷമുണ്ടായിരുന്നു.

Comments
Post a Comment