മുമ്പ് സെക്കുലര്‍ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന പല പത്രങ്ങളുടെയും സ്വഭാവം മാറിയിട്ടുണ്ട്. ബാബ്റി മസ്ജിദ് പൊളിച്ച സ്ഥലത്താണ് ക്ഷേത്രം പണിയുന്നത് എന്ന് എത്ര മാധ്യമങ്ങള്‍ തുറന്നെഴുതി?
ആരും വിമര്‍ശനത്തിന് അതീതരല്ല. മാധ്യമസ്ഥാപനങ്ങളും (മാധ്യമപ്രവര്‍ത്തകരും) വിമര്‍ശിക്കപ്പെടുക തന്നെ വേണം
മാധ്യമങ്ങള്‍ എന്നു പറയുമ്പോള്‍ മാധ്യമസ്ഥാപനം നടത്തുന്നതാര്, അതിന്റെ നിക്ഷിപ്ത താൽപര്യം എന്ത് എന്നൊക്കെ ആലോചിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. സ്ഥാപനം നടത്തുന്നത് രാഷ്ട്രീയ പാര്‍ട്ടികളായിരിക്കാം, മതസംഘടനകളായിരിക്കാം, കോര്‍പറേറ്റ് കമ്പനികളായിരിക്കാം. ഓരോന്നിനും അവരുടേതായ താൽപര്യങ്ങളുണ്ടായിരിക്കും
പരസ്യക്കാര് പണം നല്കി പരസ്യം കൊടുക്കും. അവ പ്രസീദ്ധീകരിക്കുമ്പോഴും മാധ്യമങ്ങള്‍ എഡിറ്റോറിയല്‍ സ്വാതന്ത്ര്യം നിലനിര്‍ത്തിയിരുന്നു. എന്നാല്‍ 1970 കള്‍ മുതല്‍ ആ ബന്ധത്തിന്റെ സ്വഭാവത്തില്‍ മാറ്റം വന്നുതുടങ്ങി. പരസ്യക്കാര് കൂടുതല്‍ പിടിമുറുക്കിത്തുടങ്ങി. നിങ്ങള്‍ ഇന്ന വാര്‍ത്ത ഇന്ന രീതിയില്‍ കൊടുത്തില്ലെങ്കില്‍ ഞങ്ങള്‍ പരസ്യം തരില്ല എന്ന നിലപാട്. പിന്നീട് പെയ്ഡ് ന്യൂസായി
Comments
Post a Comment