പലപ്പോഴായി ഒറ്റപ്പെട്ടു പോകുന്നത്, ഇപ്പോൾ ഒരു നിത്യ സംഭവമായിരിക്കുവാണ്. എന്തെല്ലാം ചിന്തകളിൽ കൂടിയാണ് അപ്പൊ മുന്നോട്ടു പോവേണ്ടത് എന്നത് ഒരു ഭ്രാന്തമായ ജീവിതം പോലെയാണ്. എന്നിരുന്നാലും, ഒരു താത്കാലിക സമയം കഴിഞ്ഞാൽ പിന്നെയും സാധാരണ നിലയിലേക്ക് കടന്നു വരും. ആ അവസ്ഥകളിൽ എപ്പോഴും ഒരു നല്ല സുഹൃത്തു ഉണ്ടാവണം എന്ന് തോന്നും, അത് പല തരം കാമനകളിലാണ് തട്ടി നിൽക്കുന്നത്. ഇത് മനുഷ്യർക്കെല്ലാം തോന്നാറുള്ള കാര്യമാണ്, പക്ഷെ നമ്മുടെ സാഹചര്യവും, കാരണങ്ങളും മറ്റൊരാൾക്കും ബോധ്യപ്പെടണമെന്നില്ല. അത്തരം സന്ദർഭങ്ങളിലാണ്, "കൂട്ട്" എന്നത് ചെറിയ സംഗതിയല്ല എന്ന് മനസ്സിലാവുന്നതും. അങ്ങനെ മനസ്സ് പ്രക്ഷുബ്ധമാകുമ്പോൾ, ഹൃദയം ഒരു സുഹൃത്തിനെ തിരയുന്നു. സോഷ്യൽ മീഡിയയിൽ പരീക്ഷണം നടത്തിയപ്പോൾ, അത് വളരെ മോശമായി അവസാനിച്ചു. സത്യത്തിൽ നമ്മളെ അടുത്തറിയുന്ന, നല്ല ബോധ്യപ്പെട്ട ഒരാൾക്കേ നമ്മളെ സ്വാന്തനിപ്പിക്കാനോ ഇത്തിരി സ്നേഹിക്കാനോ കഴിയൂ. അതിനാൽ അത്തരമൊരു അടുപ്പമില്ലെങ്കിൽ, അതെ, നമ്മൾ കുഴപ്പത്തിലാണ്! പക്ഷെ അത് താത്കാലികമാണ്, ആ പ്രശ്നത്തിൽ നിന്നും നമ്മൾ പെട്ടെന്ന് മറികടക്കേണ്ടതുണ്ട്. തളയ്ക്കപ്പെട്ടാൽ പിന്നെ ...