പലപ്പോഴായി ഒറ്റപ്പെട്ടു പോകുന്നത്, ഇപ്പോൾ ഒരു നിത്യ സംഭവമായിരിക്കുവാണ്. എന്തെല്ലാം ചിന്തകളിൽ കൂടിയാണ് അപ്പൊ മുന്നോട്ടു പോവേണ്ടത് എന്നത് ഒരു ഭ്രാന്തമായ ജീവിതം പോലെയാണ്. എന്നിരുന്നാലും, ഒരു താത്കാലിക സമയം കഴിഞ്ഞാൽ പിന്നെയും സാധാരണ നിലയിലേക്ക് കടന്നു വരും. ആ അവസ്ഥകളിൽ എപ്പോഴും ഒരു നല്ല സുഹൃത്തു ഉണ്ടാവണം എന്ന് തോന്നും, അത് പല തരം കാമനകളിലാണ് തട്ടി നിൽക്കുന്നത്. ഇത് മനുഷ്യർക്കെല്ലാം തോന്നാറുള്ള കാര്യമാണ്, പക്ഷെ നമ്മുടെ സാഹചര്യവും, കാരണങ്ങളും മറ്റൊരാൾക്കും ബോധ്യപ്പെടണമെന്നില്ല. അത്തരം സന്ദർഭങ്ങളിലാണ്, "കൂട്ട്" എന്നത് ചെറിയ സംഗതിയല്ല എന്ന് മനസ്സിലാവുന്നതും.
അങ്ങനെ മനസ്സ് പ്രക്ഷുബ്ധമാകുമ്പോൾ, ഹൃദയം ഒരു സുഹൃത്തിനെ തിരയുന്നു. സോഷ്യൽ മീഡിയയിൽ പരീക്ഷണം നടത്തിയപ്പോൾ, അത് വളരെ മോശമായി അവസാനിച്ചു. സത്യത്തിൽ നമ്മളെ അടുത്തറിയുന്ന, നല്ല ബോധ്യപ്പെട്ട ഒരാൾക്കേ നമ്മളെ സ്വാന്തനിപ്പിക്കാനോ ഇത്തിരി സ്നേഹിക്കാനോ കഴിയൂ. അതിനാൽ അത്തരമൊരു അടുപ്പമില്ലെങ്കിൽ, അതെ, നമ്മൾ കുഴപ്പത്തിലാണ്! പക്ഷെ അത് താത്കാലികമാണ്, ആ പ്രശ്നത്തിൽ നിന്നും നമ്മൾ പെട്ടെന്ന് മറികടക്കേണ്ടതുണ്ട്. തളയ്ക്കപ്പെട്ടാൽ പിന്നെ മനസ്സ് കൂടുതൽ പ്രക്ഷുബ്ധമാകും.
ഡേറ്റിംഗ് ആപ്പുകൾ ചിലർക്ക് നന്നായി പ്രവർത്തിക്കും, പക്ഷേ അത് വീണ്ടും വികാരങ്ങളുടെയും ഡോപാമൈന്റെയും അൽഗോരിതം ഗെയിമുകളാണ്.
ജീവിതത്തിന്റെ ഇടുങ്ങിയ വഴികളിൽ കൂടി സഞ്ചരിക്കുന്നവരും,വിശാലതയിലൂടെ സഞ്ചരിക്കുന്നവരും തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട്. സങ്കടങ്ങൾക്കിടയിലും ആനന്ദം കണ്ടെത്തുന്നവരും,ദുഃഖങ്ങൾ ഒരു ചിരിയിൽ ഒളിപ്പിക്കുന്നവരും, എല്ലാ ഭാരങ്ങളുടെ ഇടയിലും നിസ്സാരമായി നടന്നു നീങ്ങുന്നവരും, നിരാശകളെ ഇടപെടലുകളിൽ മറയ്ക്കുന്നവരും അങ്ങിനെ ഒരു പാട് തരാം ജീവിതങ്ങളാണ് നമ്മുടെ ചുറ്റും. സിനിമയും,റീൽസും ഒക്കെ ജീവിതവും,ജീവിതം ഇപ്പൊ സിനിമ പോലുമല്ലാതാകുന്ന കാലം.
പറഞ്ഞു വരുന്നത്, ജീവിതത്തെ നേരിടുക എന്നത് അത്ര ചെറിയ കാര്യമല്ല എന്നതാണ്. അതിനു ശരീരത്തിന് മാത്രം വ്യായാമം കിട്ടിയിട്ട് കാര്യമില്ല, മാനസിക ആരോഗ്യവും, വൈകാരിക നിയന്ത്രണവും ഒക്കെ പരിശീലിക്കേണ്ടതുണ്ട്. അപ്പോളാണ് പുസ്തകങ്ങളും,സാമൂഹിക സാംസ്കാരിക ഇടപെടലുകളും ഒക്കെ അതിനെ സഹായിക്കാനുണ്ടെന്നു മനസ്സിലാവുക.
ലോകം ആഗ്രഹങ്ങളാലും സ്വാതന്ത്ര്യത്താലും നിറഞ്ഞുനിൽക്കുന്നു. സമ്മതം എപ്പോഴും വിശേഷാധികാരമുള്ളവർക്കു അനുകൂലമാണ്. അപ്പോൾ സാധാരണ ഒരാൾ എങ്ങനെ അതിജീവിക്കും?
അതൊരു വെല്ലുവിളിയാണ്. മറ്റെല്ലാവരും ജീവിതം ആസ്വദിക്കുന്നതായി തോന്നുമ്പോൾ, നമ്മൾ പലപ്പോഴും ഒറ്റപ്പെട്ടതായി തോന്നുന്നു.
അതെ, ഒരു ഒറ്റപ്പെട്ട കൊയ്ത്തുകാരൻ, എന്നാൽ വെല്ലുവിളികൾ അവനെ വളരാനും ഏതൊരു സംസ്കാരവുമായും പൊരുത്തപ്പെടാനും സഹായിക്കുന്നു.
അവനെ ശക്തനാക്കാൻ, അവന് ത്യാഗങ്ങളും നഷ്ടങ്ങളും ഏറ്റവും മോശം അനുഭവങ്ങളിലൂടെ അതിജീവിക്കാനുള്ള ശക്തിയും ആവശ്യമാണ്.
വടക്കേ ഇന്ത്യയിലെ വായു മലിനീകരണവും രാഷ്ട്രീയ അവഗണനയും വടക്കേ ഇന്ത്യയിൽ വായു മലിനീകരണം അത്യന്തം ഗുരുതരമായ സ്ഥിതിയിലേക്ക് എത്തിച്ചിരിക്കുന്നു. എന്നാൽ, രാഷ്ട്രീയക്കാർക്ക് ഇതിനെക്കുറിച്ച് യാതൊരു ആകാംക്ഷയുമില്ല. ആദാനി ഗ്രൂപ്പും സാമ്പത്തിക കള്ളക്കളി നടത്തുന്നുവെന്ന് ആരോപണമുണ്ട്, എന്നാൽ നിലവിലെ ബിജെപി സർക്കാർ മുൻ സർക്കാർ കള്ളക്കളികളിൽ കുറ്റപ്പെടുത്തിക്കൊണ്ടാണ് അധികാരത്തിലേറിയത്, എന്നാൽ ഇപ്പോൾ യാതൊരു നടപടിയും എടുക്കുന്നില്ല. മതവിഭജനവും ന്യൂനപക്ഷങ്ങളോടുള്ള ക്രൂരതകളും ബിജെപി ഭരണത്തിൽ, മതവിഭജനവും ന്യൂനപക്ഷങ്ങളോടുള്ള ക്രൂരതകളും വർദ്ധിച്ചുവരുന്നു. ഹ്യൂമൻ റൈറ്റ്‌സ് വാച്ച് റിപ്പോർട്ടുകൾ പ്രകാരം, ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചു. ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ മുസ്ലിംകളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ വർദ്ധിച്ചിരിക്കുകയാണ്. സാമ്പത്തിക പരിഷ്കാരങ്ങളുടെ പരാജയം നോട്ടുനിരോധനം: 2016-ൽ നടപ്പാക്കിയ നോട്ടുനിരോധനം രാജ്യത്തെ സാമ്പത്തികമായി തളർത്തി. ചെറിയ വ്യാപാരികളും സാധാരണ ജനങ്ങളും വലിയ ആഘാതം നേരിട്ടു. ജിഎസ്ടി നടപ്പാക്കൽ: ജിഎസ്ടി നടപ്പാക്കൽ വളരെ പ്രതിസന്ധി...
Comments
Post a Comment