അവന്‍ കയറി വന്നത് തന്നെ പതിവിലും സന്തോഷത്തിലാണ്. ഒരു പക്ഷെ അവള്‍ ഇത്തവണ അവനെ നേരിട്ട് വിളിച്ചിട്ടുണ്ടാവും. എന്തായാലും പ്രാഞ്ചിയോടു തന്നെ ചോദിച്ചു കളയാം. ക്ഷീണമുണ്ടാകും അല്ലെ, ചായ എടുക്കാം. ആയിക്കൊട്ടെയെന്നു അവനും. ഇന്ന് നമ്മുടെ "ലവന്‍" വരുമത്രേ. ശൂ.. ഇവന്‍ എന്താണ് കാര്യത്തില്‍ നിന്നും ഒഴിഞ്ഞു മാറുന്നത്. ഞാന്‍ സംശയങ്ങള്‍ നെയ്തെടുക്കാന്‍ തുടങ്ങി. അഥവാ ഇനി വല്ലതും ഒളിപ്പിക്കാന്‍ ശ്രേമിക്കുവാണോ. ഏയ് അങ്ങിനെ വഴിയില്ല, നമ്മള്‍ എത്ര വര്‍ഷമായി അറിയുന്നവരാണ്. മതി പ്രാഞ്ചി, നീ വെറുതെ സമാധാനം കളയാതെ ഇന്നത്തെ കാര്യങ്ങള്‍ പറയ്. അതും കൂടി കേട്ടപ്പോള്‍ അവന്‍ ആഹ്ലാദം കൊണ്ട് മോനെ എടുത്തു പൊക്കി, എന്നിട്ട് ഉറക്കെ ചിരിച്ചു. വട്ടായോ? അവന്‍ വര്‍ണ്ണിക്കാന്‍ തുടങ്ങി. "ഞാന്‍ നോക്കി നില്‍ക്കെ ബാകി ഉള്ളവരെ ഒക്കെ കണ്ണ് കൊണ്ട് തള്ളി മാറ്റി എന്റെയടുക്കല്‍ വന്നു നിന്ന്. ഞാന്‍ ആദ്യത്തില്‍ പകചെന്കിലും പിന്നെ മെല്ലെ പുഞ്ചിരിച്ചു. വീണു.. അതില്‍ വീണിരിക്കുന്നു. പിന്നെ മെല്ലെ കൈ ഉയര്‍ത്തി..ചിരിച്ചു കൊണ്ട്.." എനിക്ക് ദേഷ്യം വരാന്‍ തുടങ്ങി. നീ ചുമ്മാ ആളെ വട്ടാക്കാതെ ചുരുക്കി പറയെടാ. ...